Trending

ചുരമിറങ്ങി വരുമ്പോൾ യാത്രക്കാരിക്ക് ദേഹാസ്വസഥ്യം, KSRTC ബസ്സ് നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക്





താമരശ്ശേരി: സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന  ബസ്സിൽ വൈത്തിരിയിൽ നിന്നും കയറിയ വിദ്യാർത്ഥിനി തളർന്നുവീണതിനെ തുടർന്ന് ബസ്സ് നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക്  തിരിച്ചു.

കുറ്റിപ്പുറം KMCT കോളേജിലെ LLB വിദ്യാർത്ഥിനി 
വൈത്തിരി രോഹിണിയിൽ ഋതിക (Rithika ) യാണ് ബസ്സിൽ തളർന്നുവീണത്.

ഇതേ തുടർന്ന് ഡ്രൈവർ  വിദ്യാർത്ഥിനിയെ നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നു രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ബത്തോരി ഗ്യാരേജിലെ WN 175 നമ്പർ ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് രക്ഷകരായത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post