നാടാകെ പനിച്ച് വിറക്കുമ്പോൾ പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കാത്ത പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിക്കെതിരെ Dyfi നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
കഴിഞ്ഞ LDF ഭരണ സമിതിയുടെ കാലത്ത് കുടുംബാരോഗ്യ കേന്ദ്രമായി ആശുപത്രിയെ ഉയർത്തുകയും സർക്കാർ അനുവദിക്കുന്ന 2 ഡോക്ടർമാർക്ക് പുറമെ ഗ്രാമ പഞ്ചായത്ത് ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ആളുകളെ നിയമിക്കുകയും വൈകു: 6 മണി വരെ ഒ.പി. ഏർപ്പെടത്തുകയും ചെയ്തിരുന്നു
എന്നാൽ നേരത്തെ അറിയിപ്പ് കൊടുത്ത് ഡോക്ടർ രാജി വെച്ചിട്ട് ദിവസങ്ങളായെങ്കിലും പകരം ഡോക്ടറെ നിയമിക്കാത്തതിനാൽ ഉച്ച വരെ മാത്രമെ രോഗികൾക്ക് ഒപി യിൽ പരിശോധന ലഭിക്കുന്നുള്ളൂ ഇത് മൂലം 400 ലധികം രോഗികൾ ഒരു ദിവസം എത്തുന്ന ആശുപത്രിയിൽ പകുതിയോളം പേർ സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട സ്ഥിതിയാണുള്ളത്.
13 പട്ടികവർഗ കോളനികളും 27 പട്ടികജാതി സങ്കേതങ്ങളുമുള്ള സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പുതുപ്പാടിയിലെ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും വില കൽപ്പിക്കാത്ത ഭരണ സമിതി നിലപാടിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭമുയർത്തി കൊണ്ട് വരാൻ Dyfi തീരുമാനിച്ചു പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സി.പി.ഐ.എം. ഏരിയാ കമ്മിറ്റി അംഗം സ: എം.ഇ ജലീൽ ഉദ്: ചെയ്തു സ: പി.ആർ രാകേഷ് അദ്ധ്യക്ഷനായി, പി.കെ.ഷൈജൽ, സാലീഫ് കെ.എ, ഷനീജ് പി. എന്നിവർ സംസാരിച്ചു
