Trending

സർക്കാറിനെ അട്ടിമറിക്കാനുളള വർഗീയ വലത്പക്ഷശക്തികളുടെ ശ്രമം അവസാനിപ്പിക്കണം. CITU


താമരശേരി :
ജനകീയ സർക്കാറിനെ അട്ടിമറിക്കാനുളള വർഗീയ വലത്പക്ഷശക്തികളുടെ ശ്രമം അവസാനിപ്പിക്കണമെന്നും വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയും മുഖ്യമന്ത്രിയെ അപായപ്പെടുത്താനുളള നീക്കത്തിനെതിരെയും അണിനിരക്കണമെന്ന്‌ ആർട്ടിസാൻസ്‌ യൂണിയൻ താമരശേരി ഏരിയാ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

 പി സദാനന്ദപണിക്കർ നഗറിൽ (കിഴക്കോത്ത്) നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ കെ കെ അപ്പുക്കുട്ടി അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എൻ കെ സുരേഷ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റിയംഗം ടി കെ മീന , ജില്ലാ ജോസെക്രട്ടറി ടി ശശീധരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം ബാബുരാജ്‌ സ്വാഗതവും എംകെ മജീദ്‌ നന്ദിയും പറഞ്ഞു.

 ഭാരവാഹികളായി. നിധീഷ്‌ കല്ലുളളതോട്‌ പ്രസിഡന്റ്‌ , എൻ കെ സുരേഷ്‌ സെക്രട്ടറി , എം കെ മജീദ്‌ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post