ന്യൂഡൽഹി: ഇവർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 94.4 ശതമാനമാണ് ഈ വർഷത്തെ വിജയം. ഫലം ഇപ്പോൾ http://digilocker.gov.in digiലോക്കറിൽ ലഭ്യമാണ്. അൽപ സമയത്തിനകം http://cbseresults.nic.in,
http://results.cbse.nic.in, http://cbse.gov.in,
എന്നീ വെബ്സൈറ്റുകൾ വഴി ലഭ്യമാകും
CBSE പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന് രാവിലെ പ്രസിദ്ധീകരിച്ചിരുന്നു. 92.71ശതമാനമാണ് പന്ത്രണ്ടാം ക്ലാസിലെ വിജയം.
പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം
മേഖലക്കാണ്. 98.83 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. 98.16 ശതമാനം വിജയത്തോടെ ബംഗളൂരു
രണ്ടാമതും 97.79 ശതമാനം വിജയത്തോടെ
ചെന്നൈ മൂന്നാം സ്ഥാനം പങ്കിട്ടു.
വിദ്യാലയങ്ങളിൽ 98.54 ശതമാനം
വിജയത്തോടെ കേന്ദ്രീയ വിദ്യാലയങ്ങൾ
ഒന്നാമതെത്തി. കഴിഞ്ഞ വർഷം 99.37
ശതമാനമായിരുന്നു വിജയം. ഇത്തവണ രണ്ട് ടേം ആയാണ്സിബിഎസ്ഇ പരീക്ഷകൾ നടന്നത്
