Trending

കേരളത്തിലെ ആദ്യ BUMS ബാച്ച് പുറത്തിറങ്ങി






താമരശ്ശേരി:  കേരളത്തിലെ ആദ്യ യൂനാനി മെഡിക്കല്‍ കോളേജായ കൈതപ്പൊയിൽ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ കർമ്മ നിരതരായി പുറത്തിറങ്ങി.


 51 വിദ്യാര്‍ഥികളുമായി 2015 ല്‍ ആരംഭിച്ച ആദ്യ ബാച്ചാണ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കി സേവന രംഗത്തേക്കിറങ്ങിയത്. പൂര്‍ണമായും കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആദ്യ യൂനാനി ഡോക്ടര്‍മാര്‍ ആണിത്.

മര്‍കസ് നോളജ് സിറ്റിയിലെ വലെന്‍സിയ ഗലേറിയ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന അനുമോദന ചടങ്ങിൽ കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ എ എസ് മുഖ്യാതിഥിയായിരുന്നു. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകിം അസ്ഹരി അധ്യക്ഷത വഹിച്ചു. കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ ടി അജ്മല്‍, ജീവൻ ടി വി ഡയറക്ടർ പി ജെ ആന്റണി, പ്രിന്‍സിപ്പല്‍ പ്രൊഫ. ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിൽ നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഒമര്‍ സ്വാഗതവും ഡോ.  യു കെ മുഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു .
T News

working in the field of advertising and printing

Post a Comment

Previous Post Next Post