Trending

തോട്ടഭൂമി പ്രശ്നം;കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തണം. എം.കെ രാഘവൻ എം.പി


താമരശ്ശേരി: തോട്ട ഭൂമിയുടെ പേരിൽ മലയോര മേഖലയിലെ വീടുകൾക്കും, കെട്ടിടങ്ങൾക്കുമുള്ള നിർമ്മാണ അനുമതി തടഞ്ഞ കോടതി വിധി മറികടക്കാൻ നിയമ നിർമ്മാണം നടത്തണമെന്ന് എം.കെ രാഘവൻ എം പി ആവശ്യപ്പെട്ടു.

മലയോര പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഫർ സോൺ സംബന്ധിച്ച സുപ്രിം കോടതി വിധിക്കൊപ്പം  തോട്ട ഭൂമി സംബന്ധി ഹൈക്കോടതി വിധി കൂടി വന്നതോടെ മലയോര മേഖലയിലെ ജനങ്ങൾ ആകെ കുടിയിറക്ക് ഭീഷണിയിലാണ്.

അതിനാൽ മുഖ്യമന്ത്രിയും, റവന്യൂ മന്ത്രിയും മൗനം വെടിഞ്ഞ്  പ്രശ്നത്തിൻ്റെ ഗൗരവം ഉൾക്കൊട്ട് ഈ നിയമസഭാ സമ്മേളന കാലയളവിൽ തന്നെ കോടതി വിധി മറികടക്കാനുള്ള നിയമനിർമ്മാണം നടത്തുകയും, വിധി തിരുത്തുന്നതിനായി കോടതിയെ സമീപിക്കുകയും ചെയ്യണമെന്നും എം.പി പറഞ്ഞു.

പ്രതിഷേധ സദസ്സിൽ വി എം ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, പ്രേംജി ജയിംസ് സ്വാഗതം പറഞ്ഞു. നിരവധി യു ഡി എഫ് നേതാക്കൾ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post