താമരശ്ശേരി : പരപ്പൻ പൊയിൽ വാടിക്കൽ വിവേകാനന്ദ സാംസ്കാരിക വേദി എസ് എസ് എൽ സി , പ്ലസ്‌റ്റു വിജയികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി അയ്യൂബ്ഖാൻ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ ഷാജു ക്ലാസ്സുകൾ കൈകാര്യം ചെയ്തു. എസ് എസ് എൽ സി , പ്ലസ്‌റ്റു വിജയി കൾക്ക് ഉപഹാരം നൽകി. വത്സൻ മേടോത്ത് അദ്ധ്യക്ഷത വഹിച്ചു.
എകെ അഷ്റഫ്, വിജയൻ മേടോത്ത്, എൻ പി വിജയൻ, എകെ മുഹമ്മദ്ഹാനി, എം എൻ ബാബു, കെ പി സദാനന്ദൻ ,കെ പി രാജൻ സംസാരിച്ചു.
