Trending

തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് അപകടം , ആളെ തിരിച്ചറിഞ്ഞു



കോടഞ്ചേരി: തുഷാരഗിരിയിൽ രണ്ട് പേര് ഒഴുക്കിൽപ്പെട്ടു.കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നു.

കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്.

രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത് ഒരാളെ ഇവർ തന്നെ കരയ്ക്ക് എത്തച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

തുഷാരഗിരി യിലേക്കുള്ള പ്രവേശനം നിരോധിച്ച അവസരത്തിലാണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയതും അപകടം സംഭവിച്ചതും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post