വൈത്തിരി:വീടിന് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണ ത്തിൽ ഒരാൾക്ക് കുത്തേറ്റു. വൈത്തിരി തൈ ലക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് തൈലക്കുന്ന് പടിഞ്ഞാറെ പുത്തൻപുര കുഞ്ഞിരാമനെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. വീട് തകർത്ത് ഉള്ളിൽ കയറിയ കാട്ടാന ഇദ്ദേഹത്തെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ കുഞ്ഞിരാമനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈത്തിരിയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം; ഒരാൾക്ക് കുത്തേറ്റു
byT News
•
0
