താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും പൂനൂർ ഭാഗത്തേക്ക് ഓട്ടം വിളിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ സലീമിനു നേരെ കയ്യേറ്റം നടത്തിയത്.
താമരശ്ശേരി പഴയ സ്റ്റാൻ്റിൽ നിന്നും പുനൂർ ഭാഗത്തേക്ക് യാത്ര പോകണം എന്നു പറഞ്ഞാണ് രണ്ടു പേർ ഓട്ടോറിക്ഷയിൽ കയറിയത്. ഓട്ടോ മിനി ബൈപ്പാസ് വഴി മുന്നോട്ട് നീങ്ങിയപ്പോൾ വണ്ടിയിലുണ്ടായിരുന്ന ഒരാൾ ബാറിലേക്ക് തിരിക്കാൻ പറഞ്ഞു, കൂടെയുണ്ടായിരുന്നയാൾ നേരെ പോകാനും ആവശ്യപ്പെട്ടു.
ഇതു പ്രകാരം മുന്നോട്ടു നീങ്ങിയപ്പോഴാണ് സലിമിൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് കയ്യേറ്റം നടത്തിയത്.
തുടർന്ന് സലീം ഓട്ടോ ഷമീന തിയറ്ററിന് സമീപം നിർത്തി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. കയ്യേറ്റം നടത്തിയവരെ ചെറുതായി തലോടി വിട്ടു.
പിന്നീട് പോലീസെത്തി ഇവരെ ബസ്സിൽ കയറ്റി വിട്ടു. കയ്യേറ്റം നടത്തിയ യാത്രക്കാരൻ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം.
