താമരശ്ശേരി: വയലിന് സമീപത്തുകൂടി ഒഴുകുന്ന നീർച്ചാൽ സ്വകാര്യ വ്യക്തി കെട്ടിട അവശിഷ്ടം തള്ളി നികത്തിയത് കാരണം വെള്ളം റോഡിലൂടെയും കൃഷിയിടത്തിലൂടെയും ഒഴുകുകയും, കെട്ടിക്കിടക്കുകയും ചെയ്തത് കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ച്
താമരശ്ശേരി അണ്ടോണ ആശാരു കണ്ടിയിൽ മുഹമ്മദ് കോയയാണ് ജില്ലാ കലക്ടർക്കും, തഹസിൽദാർക്കും, വില്ലേജ് ഓഫീസർക്കും, കൃഷി ഓഫിസർ ക്കും പരാതി നൽകിയത്.
ഭൂമി പാട്ടത്തിനെടുത്താണ് വിവിധയിടങ്ങളിൽ മുഹമ്മദ് കോയ വാഴ കൃഷി നടത്തി വരുന്നത്.
ഇത്തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പി.ടി മമ്മു ഹാജിയുടെ സ്ഥലത്തായിരുന്നു വാഴ കൃഷി ചെയ്തത്.
ഇദ്ദേഹം കൃഷി ചെയ്യുന്ന സ്ഥലത്തോട് ചേർന്ന തോടിൻ്റെ എതിർവശം താമരശ്ശേരി പഞ്ചായത്ത് പത്തും പന്ത്രണ്ടും വാർഡും ഒരുമിക്കുന്ന സ്ഥലമാണ്.
ഈ പ്രദേശത്തെ വയൽ സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തുകയും, പൂതാർ കുഴി വഴലിൽ നിന്നും വെള്ളം നീർച്ചാൽ വഴി കിഴക്കേക്കണ്ടം പാറ വഴലിലൂടെ ഒഴുകിയിരുന്ന ഭാഗം കെട്ടിട അവശിഷ്ടങ്ങളും, മണ്ണും തള്ളി ഒരു തുള്ളി വെള്ളം പോലും ഒഴുകി പോകാത്ത രീതിയിൽ നികത്തുകയും ചെയ്തതിനാൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഇതിലെ ഒഴുകുന്ന തോട് കരകവിഞ്ഞ് ഒഴുകി റോഡിലൂടെ എതിർ വശത്തെ കൃഷിയിടത്തിൽ ദിവസങ്ങളോളം വെള്ളം കെട്ടികിടന്നതിനാൽ വാഴകൃഷി പൂർണമായും നശിച്ചുപോയതായും, ഈ അവസ്ഥ തുടർന്നാൽ വയൽകൃഷിയോഗ്യമല്ലാതായി തീരുമെന്നും ,സമീപത്തെ വീടുകൾക്കു പോലും ഭീഷണിയായി തീരുമെന്നും മുഹമ്മദ് കോയ നൽകിയ പരാതിയിൽ പറയുന്നു
