Trending

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; വെള്ളത്തില്‍ മുക്കിയ എസ്ഡിപിഐ നേതാവ് പിടിയില്‍




ബാലുശ്ശേരി ആള്‍കൂട്ട ആക്രമണ കേസില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുരാജിനെ മര്‍ദ്ദിച്ച എസ്ഡിപിഐ നേതാവ് സഫീറാണ് പിടിയിലായത്.

ഇയാളടക്കം 10 പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.കേസില്‍ 9 പേരെ നേരത്തെ പിടികൂടിയിരുന്നുവെങ്കിലും ഒളിവില്‍ പോയ സഫീറടക്കമുള്ള പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുരാജിനെ വെള്ളത്തില്‍ മുക്കിയതിന് ശേഷം മര്‍ദ്ദിച്ചത് സഫീറാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. 29 പേരെ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും ഇതില്‍ ഭൂരിഭാഗം പ്രതികളും ഒളിവിലാണ്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനടക്കം കേസില്‍ പിടിയിലാകുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കില്ലെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ലീഗ്-എസ്ഡിപിഐ കൂട്ടുകെട്ടാണ് ആള്‍കൂട്ട ആക്രമണ പിന്നിലെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ ശക്തമായി പ്രചാരണ പരിപാടികളാണ് നടത്തിയത്. രാത്രികാലത്തടക്കം പാലോളി മേഖലയില്‍ കര്‍ശന പരിശോധന നടത്തിയതോടെ പൊലീസിനെതിരെ യൂത്ത് ലീഗ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post