Trending

പട്ടിക ജാതി-പട്ടിക വർഗ്ഗ വികസന ഫണ്ട്‌ നൂറു ശതമാനവും ചിലവയിച്ചതിനു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡ്‌‌ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്






തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ്ഗ വികസന ഫണ്ട്‌ നൂറു ശതമാനവും ചിലവയിച്ചതിനു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡ്‌‌ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിനു ലഭിച്ചു.

2021-2022 സാമ്പത്തിക വർഷത്തിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുളള വിവിധ ക്ഷേമ പദ്ദതികൾക്കും ആനുകൂല്യങ്ങൾക്കും ലഭിച്ച ഫണ്ട്‌ 100% കൃത്യമായി വിനിയോഗിച്ച പഞ്ചായത്തിനു സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ഏർപ്പെടുത്തിയ അവാർഡാണു കട്ടിപ്പാറ പഞ്ചായത്തിനു ലഭിച്ചത്‌.

പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുളള വിവിധ ക്ഷേമ പദ്ദതികളും ആനുകൂല്യങ്ങളും ചിലവഴിക്കാതിരിക്കുകയും ക്ഷേമ പദ്ദതികളിൽ മിക്കതിലും ഫണ്ട്‌ ലാപ്സാകുകയും ചെയ്ത്‌ എന്ന് സംസ്ഥാനത്തുടനീളം പരാതികൾ ഉയരുമ്പോഴാണു കട്ടിപ്പാറ പഞ്ചായത്ത്‌ ഈനേട്ടം കൈവരിച്ചിരിക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post