താമരശ്ശേരി : വായനാമാസാചരണത്തിന്റെ ഭാഗമായി കെടവൂർ എം എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു.
അധ്യാപകർക്കൊപ്പമായിരുന്നു വിദ്യാർത്ഥികൾ താമരശ്ശേരി പബ്ലിക് ലൈബ്രറി സന്ദർശിച്ചത്.
ലൈബ്രറിയിലെ ഗ്രന്ഥശേഖരം, പ്രവർത്തനരീതികൾ എന്നിവ പരിചയപ്പെട്ടു.
ലൈബ്രറേറിയനുമായി കുട്ടികൾ അഭിമുഖം നടത്തി. ലൈബ്രറി സന്ദർശന ഡയറിയിലെ കെ ടി മുഹമ്മദ് കുഞ്ഞുണ്ണി മാഷ് തുടങ്ങിയ പ്രശസ്തരുടെ കൈയൊപ്പുകൾ കുട്ടികൾക്ക് നവ്യാനുഭവമായി.
