Trending

നിർദിഷ്ട ചിപ്പിലിത്തോട് - മരുതി ലാവ് - തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി രാഹുൽ ഗാന്ധി എം പി ക്ക് നിവേദനം നൽകി


താമരശ്ശേരി: വയനാട് ചുരത്തിൽ അനുദിനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമായി നിർദേശിച്ച നിർദിഷ്ട ചിപ്പി ലിത്തോട് - മരുതി ലാവ് - തളിപ്പുഴ ബൈപാസ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി രാഹുൽ ഗാന്ധി എം പി ക്ക് നിവേദനം നൽകി. 


ടി.സിദ്ദിഖ് എം എൽ എ, വയനാട് ഡി സി സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആക്ഷൻ കമ്മിറ്റി ഭാരവാഹി കളായ ടി.ആർ.ഒ. കുട്ടൻ, വി.കെ.മൊയ്തു മുട്ടായി , ജോണി പാറ്റാനി, റസാഖ് കൽപ്പറ്റ
എന്നിവരാണ് നിവേദനം നൽകിയത്. നാല് പതിറ്റാണ്ടിലേറെയായി ജനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഈ ആവശ്യം
പരിഗണിച്ച് സർവെ നടത്തി പ്ലാനും എസ്റ്റിമേറ്റും തയാറാക്കി ബജറ്റിൽ തുക വകയിരുത്തിയ ബൈപാസ് നടപടിയാണ് പിന്നീട് ഫയലിൽ ഒതുങ്ങിയതന്ന് നിവേദനത്തിൽ ചൂണ്ടികാട്ടി. 


 മഴക്കാലത്ത് മല ഇടിഞ്ഞും റോഡ് തകർന്നും ഗതാഗതം മുടങ്ങി യാത്രക്കാർ അനുഭവിക്കേണ്ടി വരുന്ന കൊടിയ ദുരിതം രാഹുൽ ഗാന്ധി എം പി യുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട ഈ അന്തർസംസ്ഥാന പാതയിൽ അടിക്കടി ഉണ്ടാവുന്ന ഗതാഗത തടസ്സവും ദീർഘ ദൂര യാത്രക്കാർക്ക് ഉണ്ടാവുന്ന പ്രയാസങ്ങളും
രാഹുൽ ഗാന്ധിയെ ധരിപ്പിച്ചു. ചുരത്തിലെ
വാഹന ബാഹുല്യം നിലവിലെ റോഡിന് താങ്ങാവുന്നതിലും അധികാ മാണന്നും
ചുരത്തിൽ ബൈപാസ് അനിവാര്യമാണന്നും ടി.സിദ്ദിഖ് എം എൽ എ രാഹുൽ ഗാന്ധിയോട് പറഞ്ഞു.


ബൈപാസ് നിർമിച്ചാൽ ചുരത്തിൽ വൺ വെ ഏർപ്പെടുത്തി വാഹന തിരക്ക് കുറക്കാൻ കഴിയുന്ന തോടെപ്പം വയനാടിന്റെ ടൂറിസം മേഖലക്ക് പുതിയ ഉണർവ് പകരാനും കഴിയും.
രണ്ട് കിലോമീറ്റർ ദൂരം തുരങ്ക പാത നിർമിച്ചാൽ ബൈപാസിന് വനഭൂമി ആവിശ്യവുമില്ല.
വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരത്തെ അടിവാരത്ത് ജനകീയ സത്യഗ്രഹം തളിപ്പുഴ വനാ തിർത്തിയിൽ ജനകീയ റോഡ് നിർമാണം തുടങ്ങിയ സമര പരിപാടികൾ നടത്തിയിരുന്നു. ഈ ആവശ്യം ഉന്നയിപ്പ് പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ആക്ഷൻ കമ്മിറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post