Trending

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മൂന്ന്പേർമരിച്ചു





മുട്ടില്‍:മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. 2 പേരുടെ  മൃതദേഹങ്ങള്‍ കല്പറ്റ ലിയോ ആശുപത്രിയിലും , ഒരാളുടെ മൃതദേഹം കൈനാട്ടി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.



 പരിക്കേറ്റവരും കൈനാട്ടിയിലാണുള്ളത്.  കെ എല്‍ 54 സി 2365 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.പുല്‍പ്പള്ളി കബനിഗിരി സ്വദേശി അനന്തു, പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ യഥു, മിഥുന്‍ എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇവര്‍ പാലക്കാട്  പഠിക്കുന്നവരാണെന്നും പറയുന്നുണ്ട്. എന്നാല്‍ ഇതൊക്കെ ആദ്യം ലഭിക്കുന്ന വിവരങ്ങളാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരുന്നു.

സമയം: 8:00 am
T News

working in the field of advertising and printing

Post a Comment

Previous Post Next Post