പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്തിന് സമീപം കാവുംപുറത്ത് ജനവാസ കേന്ദ്രത്തോട് ചേർന്ന് അറവുമാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ പ്ലാൻ്റ് ഉടമയായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മലപുറത്തെ വീട്ടിലേക്ക് മാർച്ച് നടത്തി.
മാർച്ച് ബാരിക്കേഡ് തീർത്ത് പോലീസ് തടഞ്ഞു.
രണ്ടു വർഷത്തോളമായി പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ സമരമുഖത്താണ്, ഇതു കാരണം മുടങ്ങി കിടന്ന പ്രവൃത്തി ആരംഭിക്കാൻ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്ലാൻ്റ് നിർമ്മാണത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ് നൽകുകയായിരുന്നു, ഇതോടെയാണ് നാട്ടുകാർ വീണ്ടും സമരം ശക്തമാക്കിയത്.
സമരം സമരസമിതി ചെയർമാൻ ഷംസീർ പോത്താറ്റിൽ ഉദ്ഘാടനം ചെയ്തു.കൺവീനർ
ഗീത കെ.ജി അധ്യക്ഷത വഹിച്ചു.
അനസ് റഹ്മാൻ,
ശാഫി വളഞ്ഞപാറ, ജിൽസൺ ജോൺ , തുടങ്ങിയവർ സംസാരിച്ചു.
