Trending

രാജി കൊണ്ടും തീരില്ല; സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്‌



രാജിക്ക് പിന്നാലെ സജി ചെറിയാനെതിരെ കേസ് എടുക്കാൻ കോടതി നിർദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

കീഴ്‌വായൂർ പൊലീസിനാണ് കോടതി നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലിന്റെ ഹരജിയിലാണ് നടപടി

സിആർപിസി 156 / 3 ചട്ടപ്രകാരമാണ് കോടതിയുടെ ഉത്തരവ്.

രാവിലെ മാറ്റിവച്ച കേസ് അടിയന്തിര സ്വഭാവം പരിഗണിച്ച് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കുകയായിരുന്നു. നാളെ തന്നെ FIR ഇട്ട് അന്വേഷണം ആരംഭിക്കണമെന്നാണ് കോടതി നിർദേശം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post