Trending

എല്ലാ കേസുകളിലും ജാമ്യം, മുഹമ്മദ്​ സുബൈറിന്​ മോചനം


ന്യൂഡൽഹി: ബി.ജെ.പി മുൻ വക്​താവ്​ നൂപൂർ ശർമയുടെ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്ന ആൾട്ട്​ ന്യൂസ്​ സഹ സ്ഥാപകൻ മുഹമ്മദ്​ സുബൈറിന്​ എല്ലാ കേസുകളിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

സുബൈറിനെതിരെ യു.പി പൊലീസ്​ രജിസ്​റ്റർ ചെയ്ത മുഴുവൻ കേസുകളും ഡൽഹി പൊലീസിന്​ കൈമാറാനും ജസ്റ്റിസ്​ ഡി.വൈ ചന്ദ്രചൂഡ്​ അധ്യക്ഷനായ ബെഞ്ച്​ ഉത്തരവിട്ടു. ഡൽഹി കേസിൽ ഡൽഹി സെഷൻസ്​ കോടതി നേരത്തെ തന്നെ ജാമ്യം അനുവദിച്ചതിനാൽ സുബൈറിന്‍റെ ജയിൽ മോചനത്തിന്​ സുപ്രീംകോടതി വിധിയോടെ വഴി തെളിഞ്ഞു.

എഫ്​.​​ഐ.ആറുകൾ തള്ളണമെന്ന ആവശ്യവുമായി ഡൽഹി ഹൈകോടതിയെ സമീപിക്കാനും സുബൈറിനോട്​ സുപ്രീംകോടതി നിർദേശിച്ചു. വൈകീട്ട് ആറ് മണിയോടെ തിഹാർ ജയിലിൽ നിന്നും സുബൈർ മോചിതനാവും


യു.പി പൊലീസിന്‍റെ മുഴുവൻ എഫ്​.ഐ.ആറുകളും റദ്ദാക്കണമെന്ന പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറിന്‍റെ ആവശ്യം അംഗീകരിക്കുന്നതിന്​ പകരം അവയെല്ലാം ഡൽഹി പൊലീസിലേക്ക്​ മാറ്റുകയാണ്​ ബെഞ്ച്​ ചെയ്തത്​.

അതേ സമയം ഏറെ ആശ്വാസമായ നീക്കത്തിൽ എല്ലാ എഫ്​.ഐ.ആറുകളിലും ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. സുബൈറിനെതിരെ എട്ട്​ എഫ്​.ഐ.ആറുകളിലായി യ​ു.പി പൊലീസ്​ ചുമത്തിയ വകുപ്പുകളെല്ലാം ഡൽഹി പൊലീസ്​ ചുമതത്തിയതാണെന്നും ഡൽഹി പൊലീസ്​ അന്വേഷണവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ അതേ വിഷയത്തിൽ യു.പി പൊലീസ്​ എസ്​.ഐ.ടിയുമായി പോകേണ്ടതില്ലെന്നും ജസ്റ്റിസ്​ ചന്ദ്രചൂഡ്​ അഭിപ്രായപ്പെട്ടു.

ആരോഗ്യകരമായ ജനാധിപത്യത്തിന്​ വിയോജിപ്പിന്‍റെ ശബ്​ദം അനിവാര്യമാണെന്ന്​ വ്യക്തമാക്കി ഡൽഹി പൊലീസ്​ ആദ്യമായി അറസ്റ്റ്​ ചെയ്ത 2018ലെ ട്വീറ്റ്​ കേസിൽ ഡൽഹി സെഷൻസ്​ കോടതി ജാമ്യം നൽകിയതിന്​ പിന്നാലെയാണ്​ സീതാപൂർ, ലഖിംപൂർ ഖേഡി, മുസഫർ നഗർ, ഗാസിയാബാദ്​, ഹാഥ്​റാസ്​, ചന്ദോളി കേസുകളിലെല്ലാം ജാമ്യം നൽകി സുപ്രീംകോടതി മോചനത്തിന്​ വഴിയൊരുക്കിയത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post