Trending

ഡിജിപിക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശം




തിരുവനന്തപുരം: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം വാങ്ങിയ സംഭവത്തിൽ ജയിൽ മേധാവിയും ഡിജിപിയുമായ സുദേഷ് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ.

 95 ശതമാനം ഇളവിൽ സ്വർണ്ണാഭരണം കൈക്കലാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ചീഫ് സക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും കേസെടുക്കാൻ ശുപാർശ നൽകിയത്. 

ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. 

എംജി റോഡിലെ ജ്വല്ലറിയിൽ നിന്നാണ് സുദേഷ് കുമാർ മകൾക്ക് ആന്റിക് ശ്രേണിയിൽ ഏഴു പവൻ മാല വാങ്ങിയത്. വിലയിൽ ഇളവ് വേണമെന്ന് പലതവണ ആവശ്യപ്പെട്ട സുദേഷ് കുമാർ ഒടുവിൽ സ്വർണക്കടത്തിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ചെറിയ വിലയിൽ വാങ്ങുകയായിരുന്നു.

 പരാതി ലഭിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ വിജിലൻസിൽനിന്ന് ജയിൽ മേധാവിയായി മാറ്റിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post