Trending

തൃശൂർ റയിൽവേ സ്റ്റേഷനിൽ താമരശ്ശേരി സ്വദേശിയുടെ ആത്മഹത്യാശ്രമം


തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നത്ത് വീട്ടിൽ നാഫിയാണ് (19) ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിൽ എന്നാണ് സൂചന.

രാവിലെ 9.30നുള്ള ഏറനാട് എക്‌സ്പ്രസിൽ കോഴിക്കോട്ട് പോകാനായി റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായിരുന്നു നാഫി. ഇതിനിടെ നാഫിയെ കാണാതെ ആകുകയായിരുന്നു. പിന്നീട് കൈ ഞരമ്പ് മുറിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post