Trending

മിനി ബൈപ്പാസിലെ അപകട വളവ്, താമരശ്ശേരിയിലെ ബ്ലാക്ക് സ്പോട്ട്.



താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിലെ മദർ മേരി ആശുപത്രിക്കും, ഭജനമഠത്തിനും ഇടയിലുള്ള വളവ് സ്ഥിരം അപകടമേഖലയായി മാറുന്നു.

റോഡു ഉദ്ഘാടനം കഴിഞ്ഞ അന്നു മുതൽ അപകടങ്ങളും ആരംഭിച്ചു.

ഏറ്റവും ഒടുവിലായിട്ടാണ് കഴിഞ്ഞ ദിവസം കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്ത്രീയുടെ ജീവൻ പൊലിഞ്ഞത്.

മിനി ബൈപ്പാസ് റോഡിന് പൊതുവെ വീതിയുണ്ടെങ്കിലും ഈ പതിപ് അപകടമേഖലയിൽ ഏതാനും മീറ്റർ ദൂരം വീതി വളരെ കുറവാണ്. എതിർദിശയിൽ വരുന്ന വാഹനം പെട്ടന്ന് ശ്രദ്ധയിൽപ്പെടാത്ത ഇവിടം യാതൊരു വിധ മുന്നറിയിപ്പ് ബോർഡു ഇല്ല.


മിനി ബൈപ്പാസ് വഴിയുള്ള വാഹനങ്ങളുടെ അമിതവേഗതയും അപകടത്തിന് പ്രധാന കാരണമാവുന്നുണ്ട്. ഏതാനും ദിവസം മുമ്പ് എകരൂൽ സ്വദേശിയായ സ്കൂട്ടർ യാത്രികൾ മരണപ്പെട്ടത് മദർ മേരി ആശുപത്രിക്ക് സമീപം വെച്ചാണ്.

രണ്ടാഴ്ച മുമ്പ് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു സ്ത്രീയടക്കം മൂന്നു പേർക്ക് സാരമായി പരിക്കേറ്റിരുന്നു.

അപകടം കുറക്കുന്നതിനായി മുന്നറിയിപ്പ് ബോർഡുകളും, റോഡിൽ സ്പീഡ് ബ്രൈക്കറും അടിയന്തിരമായി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post