Trending

കെകെ രമയ്ക്ക് എതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി; 'കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു'


തിരുവനന്തപുരം: കെ കെ രമയ്‌ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി. പരാമര്‍ശം വിവാദമായതിന് പിന്നാലെ താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും, മാപ്പു പറയില്ലെന്നുമായിരുന്നു എം എം മണി പ്രതികരിച്ചത്. എന്നാല്‍ ഇന്ന് നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് പരാമര്‍ശം തിരുത്തി മണി രംഗത്തെത്തിയത്.


കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന് എം എം മണി വ്യക്തമാക്കി. സ്പീക്കറുടെ നിരീക്ഷണത്തെ മാനിക്കുന്നു. പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധി അപ്പോള്‍ തന്നെ വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോയി. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന് നേരത്തെ പറഞ്ഞിരുന്നു, അത് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കമ്മ്യൂണിസ്റ്റുകാരനായ താന്‍ ഈ പരാമര്‍ശം നടത്തരുതായിരുന്നു, ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post