Trending

പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവം; യുവതിക്ക് ദാരുണാന്ത്യം.




താമരശ്ശേരി: പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവം കാരണം യുവതിക്ക് ദാരുണാന്ത്യം. പൂനൂർ മടത്തുംപൊയിൽ ഷാഫിയുടെ ഭാര്യ അടിവാരം  ചെമ്പലങ്കോട് ജഫ്‌ല (20) ആണ് ഇന്നു രാവിലെ മരണപ്പെട്ടത്.

കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പ്രസവ ചികിത്സയ്ക്കായി ജഫ് ലയെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 ഒന്നര വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടുനൽക്കും.

പിതാവ്: ജാഫർ ചെമ്പലങ്കോട് (വിദേശത്താണ്)

മാതാവ്: ജനീഷ 

സഹോദരി: ജഫ്ന
T News

working in the field of advertising and printing

Post a Comment

Previous Post Next Post