താമരശ്ശേരി : താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയാക്കി ഉയർത്തണമെന്ന് സി പി ഐ താമരശ്ശേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
ആയിരത്തിലധികം രോഗികൾ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർ മാരിലാത്തത് രോഗികൾക്ക് ദുരിതമായി മാറുന്നു. അടിയന്തിരമായി ഡോക്ടർമാരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. ചുരം യാത്രാ ദുരിതം പരിഹരിക്കുന്നതിന് ബദൽ റോഡ് യാഥാർഥ്വമാക്കാനുള്ള നടപടി ഉണ്ടാവണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഈങ്ങാപ്പുഴ പാരീഷ് ഹാളിൽ (എൻ എസ് തോമസ് നഗർ ) നടന്ന പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ ഉദ്ഘാടനം ചെയ്തു. വി കെ അഷ്റഫ്, ഐ ബി റെജി എൻ രവി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി എൻ ചന്ദ്രൻ ,പി കെ കണ്ണൻ, പി സി തോമസ് എന്നിവർ സംസാരിച്ചു. ടി എം പൗലോസിനെ സെക്രട്ടറിയായും എ എസ് സുഭീഷിനെ അസി.സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.
