Trending

പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു


കോടഞ്ചേരി: നാരങ്ങത്തോട് പതങ്കയത്ത്  ഒഴുക്കിൽപ്പെട്ട യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിൽ നിന്ന്  ഫോട്ടോ എടുക്കുന്നതിനിടെ താഴെ വീണ് ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തിരച്ചിൽ രാവിലെ 8.30 മുതൽ പുനരാരംഭിച്ചു.

പോലിസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ സേന, റവന്യൂ അധികൃതർ, സന്നദ്ധ സംഘടന പ്രവർത്തകർ, നാട്ടുകാർ  തുടങ്ങി നിരവധിയാളുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്

ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക്(18)ആണ് ഇന്നലെ വൈകിട്ട് 6 മണിയോടെ  വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെട്ടത്.

 പ്രതികൂല കാലാവസ്ഥ മൂലം ഇന്നലെ പുഴയിൽ ഇറങ്ങി കാര്യമായി തിരച്ചിൽ നടത്താനായിരുന്നില്ല.

കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടം കാണാൻ  എത്തിയതായിരുന്നു യുവാവ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post