Trending

കൂടത്തായ് കൊലപാതക പരമ്പര കേസ്;വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റി


കൂടത്തായ് കൊലപാതക പരമ്പരകേസില്‍ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റി. എല്ലാ കേസുകളും കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മാറാട് സ്‌പെഷ്യല്‍ കോടതിയിലേക്കാണ് മാറ്റിയത്. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2002 നും 2016 ഇടയില്‍ ഒരു കുടുംബത്തിലെ 6 പേരെ കേസിലെ മുഖ്യ പ്രതിയായ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടര വര്‍ഷത്തിലധികമായി ജോളി ജയില്‍ കഴിയുകയാണ്. കൊലപാതക കേസുകളില്‍ ജോളിയും സഹായികളുമടക്കം 4 പേര്‍ പ്രതികളാണ്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post