Trending

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്


ഐസിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫൈനല്‍ സ്‌കോറില്‍ ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്‌റ്റേജ് ആയിരിക്കുമെന്ന് ഐസിഎസ്ഇ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.

ഏതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ എഴുതിയില്ലെങ്കില്‍ അവരെ ആബ്‌സന്റായി കണക്കാക്കി ഫലം പ്രസിദ്ധീകരിക്കില്ല. https://www.cisce.org/ എന്ന സൈറ്റില്‍ ഫലം ലഭ്യമാകും.


പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ വിദ്യാഭ്യാസ സാധ്യതകള്‍ കുറയുന്നതായും വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post