കൊടുവള്ളി വാവാട് നിര്‍ത്തിയിട്ട ഗുഡ്‌സിന് പിന്നില്‍ പിക്കപ്പ് ഇടിച്ച് മറിഞ്ഞു. ദേശീയ പാതയില്‍ വാവാട് ഇരുമോത്ത് മദ്രസക്ക് മുന്നില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ഗുഡ്‌സ് ഓട്ടോ റോഡരികില്‍ നിര്‍ത്തി മറ്റൊരാളുമായി സംസാരിക്കുന്നതിനിടെ കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ഗുഡ്‌സിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഇരു വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു. ഇരു വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.
താമരശ്ശേരി ചുങ്കം കലാക്കാംപൊയിൽ അക്ബർ, വടകര വില്യാപ്പള്ളി എള്ളോടിമലയിൽ വിജിത് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അക്ബറിനെ വിദഗ്ദ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
