Trending

കനത്ത മഴ: ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി



ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി  ഉത്തരവിട്ടു. കക്കയം, പെരുവണ്ണാമൂഴി റിസർവോയറുകളിൽനിന്നും വെള്ളം തുറന്നു വിടുന്നതിനാലും ജില്ലയിലെ എല്ലാ നദികളും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.  

കടൽ,നദികൾ, മറ്റുജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. അവധിദിനങ്ങളിൽ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർ പാറക്കെട്ടിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത്തിനും  നിരോധനം ഏർപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും കനത്ത മഴ മുന്നറിയിപ്പുമുള്ളതിനാൽ ജാഗ്രത തുടരേണ്ടതാണ്.

കാലവർഷം ശക്തി പ്രാപിച്ചതിനാൽ  മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. 

ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 0495- 2371002. ടോൾ  ഫ്രീ 1077.

താലൂക്ക് അടിസ്ഥാനത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കും.

 കോഴിക്കോട്- 04952372967,

കൊയിലാണ്ടി- 0496- 2623100, 0496- 2620235,

വടകര- 0496- 2520361,

താമരശ്ശേരി- 0495- 2224088.
.
T News

working in the field of advertising and printing

Post a Comment

Previous Post Next Post