Trending

കാട്ടാന ഭീതിയിൽ തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം നിവാസികൾ



 പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത്  കഴിഞ്ഞ രാത്രി കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു..

 ജോസുകുട്ടി മണികൊമ്പേൽ, സജി കണ്ണന്താനം, മോഹനൻ പുളിയാനിപ്പുഴ, ഗോപിനാഥൻ പുത്തൻപുര,  ഷാജി പുത്തൻപുര,
 തുടങ്ങിയവരുടെ കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാത്രി കാട്ടാന വ്യാപകമായി കൃഷിനാശം ഉണ്ടാക്കിയത്.

 നിരന്തരമായി കാട്ടാനയുടെ ആക്രമണവും കൃഷി നശിപ്പിക്കലും മൂലം ഭീതിയിൽ  ആയിരിക്കുകയാണ് ഈ പ്രദേശത്തെ നാട്ടുകാർ.

 തുടർന്ന് പ്രദേശവാസികൾ സംഭവ വിവരം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കുകയും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വാർഡ് മെമ്പർ രാധാമണി ദാസനും സംഭവസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post