കോടഞ്ചേരി: തുഷാരഗിരിയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു.കോഴിക്കോട് നിന്നും എത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട അമൽ എന്ന യുവാവാണ് ഒഴുക്കിൽപ്പെട്ടത്
രണ്ടു പേർ ഒഴുക്കിൽപ്പെട്ടിരുന്നെങ്കിലും ഒരാളെ രക്ഷപ്പെടുത്തി.
ജലാശയത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ച സാഹചര്യത്തിലാണ് വീണ്ടും ഒരു അപകടം ഉണ്ടായി എന്ന് കേൾക്കുന്നത്.
പോലീസ്, ഫയർഫോഴ്സ് സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.
ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ മലയളികളാണ്, മൂന്നു പുരുഷൻമാരും രണ്ടു സ്ത്രീകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
