Trending

വട്ടക്കുണ്ടുപാലം പുതുക്കിപ്പണിയണം ഹിൽടോപ് റസിഡൻസ് അസോസിയേഷൻ




താമരശ്ശേരി: അപകടങ്ങൾ പതിവായ താമരശ്ശേരി വട്ടക്കുണ്ട് പാലം അടിയന്തിരമായി  പുതുക്കിപ്പണിയണമെന്ന് കാരാടി വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ നടന്ന ഹിൽടോപ് റസിഡൻസ് അസോസിയേഷൻ ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഈ കാര്യത്തിൽ കാലതാമസം ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി.യോഗത്തിൽ പ്രസിഡണ്ട് കെ.കെ. സൈമൺ അധ്യക്ഷതവഹിച്ചു.
      പൊതുസമ്മേളനം മുൻ ജില്ലാ കലക്ടർ  ടി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ   കെ. മഞ്ജിത മുഖ്യപ്രഭാഷണം നടത്തി.കെ.അബ്ദുറഹിമാൻ,കെ.കെ.റഷീദ്, പി. സൈതലവി, ബാലകൃഷ്ണൻ, ഹാരിസ്,മുനീർ എന്നിവർ പ്രസംഗിച്ചു.




     സർവീസിൽ നിന്ന് വിരമിച്ച സി.കെ. യൂസഫ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. SSLC,+2 വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post