Trending

പ്ലസ് വണ്‍ പ്രവേശനം;ട്രയല്‍ അലോട്ട്മെന്റ് ഇന്ന്




സംസ്ഥാനത്തെ (Plus One)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ് പരിശോധിക്കാം.

ഉച്ചയ്ക്ക് 2 മുതല്‍ www.admission.dge.kerala.gov.in വെബ്സൈറ്റില്‍ അലോട്ട്മെന്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുന്‍പ് ചെയ്യണം. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് 3ന് പ്രസിദ്ധീകരിക്കും.

ക്ലാസുകള്‍ ആഗസ്റ്റ് 22നു തുടങ്ങുന്ന തരത്തിലാണ് ക്രമീകരണം.സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post