താമരശ്ശേരി: സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി (59) നിര്യാതനായി .
ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.
ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും ഏറെക്കാലമായി, മാനിപുരത്തിന് സമീപം കളരാന്തിരി കുറ്റൂരു ചാലിലാണ് താമസം. നേരത്തെ താമരശ്ശേരി പള്ളിപ്പുറം നാലു സെൻറ് കോളനിയിൽ താമസിച്ചിരുന്നു.
ഭാര്യ: സിന്ധു.
മകൻ: ബിഷാൽ.
സംസ്കാരം ഉച്ചക്ക് ഒരു മണിക്ക്.
