Trending

സോഷ്യൽ മീഡിയ സൗഹൃദം; അർദ്ധരാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡനം, യുവാവ് അറസ്റ്റിൽ.






മാവൂർ:
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടശേഷം വീടും സ്ഥലവും മനസ്സിലാക്കി അർധ രാത്രിയിൽ വീട്ടിലെത്തി പ്രലോഭിപ്പിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ മാവൂർ പൊലീസ് അറസ്റ്റു ചെയ്തു. 

പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീനെയാണ് (22) മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ചികിൽസയ്കാണെന്ന വ്യാജേന കുട്ടിയുടെ കയ്യിൽനിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു. 

മറ്റു കുട്ടികളെ പ്രതി സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

 പ്രതിയെ കോടതി റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലടച്ചു. മാവൂർ സി.ഐ കെ. വിനോദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലിജുലാൽ, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post