Trending

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു


താമരശ്ശേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. താമരശ്ശേരി വെഴുപ്പൂർ ബൃന്ദാവൻ എസ്റ്റേറ്റിലെ വിശ്വനാഥൻ്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെയാണ് വനം വകുപ്പ് എം പാനൽ ഷൂട്ടർ മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ വെടിവെച്ച് കൊന്നത്.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെടി അബ്ദുറഹ്മാൻ മാസ്റ്റർ, സംയുക്ത കർഷക സമിതി നേതാവ് കെ.വി സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംസ്കകരിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് മാർക്ക് കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവ് നൽകാനുള്ള അധികാരം കൈവന്ന ശേഷം താമരശ്ശേരിയിലെ ആദ്യ സംഭവമാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post