Trending

നിലത്തുവീണ മൊബൈൽ ഫോൺ എടുക്കുന്നതിനിടെ മൂന്നുവയസ്സുകാരി ഏഴാം നിലയിൽനിന്ന് വീണുമരിച്ചു


മുംബൈ: നിലത്തുവീണ മൊബൈൽ ഫോൺ എടുക്കുന്നതിനിടെ മൂന്നു വയസ്സുകാരി ഫ്ലാറ്റിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽനിന്ന് വീണുമരിച്ചു. പാൽഘർ ജില്ലയിലെ വസായിയിലെ റീജൻസി വില്ല കെട്ടിടത്തിലാണ് സംഭവം. ശ്രേയ മഹാജൻ എന്ന കുട്ടിയാണ് മരിച്ചത്.

രാവിലെ ഏഴോടെ ശ്രേയയുടെ മൂത്ത സഹോദരനെ സ്‌കൂൾബസിൽ കയറ്റി വിടാൻ മാതാവ് പുറത്തുപോയ സമയത്ത് ഉറക്കിൽനിന്ന് എഴുന്നേറ്റ കുട്ടി അമ്മയുടെ ഫോണെടുത്ത് ബാൽക്കണിയി​ലേക്ക് പോകുകയായിരുന്നു. ഫോൺ വീ​ണപ്പോൾ അതെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് പതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബാൽക്കണിയിൽ കമ്പി കൊണ്ടുള്ള മറ മാത്രമാണ് ഉണ്ടായിരുന്നത്.

സുരക്ഷ ഉദ്യോഗസ്ഥരും താഴെയുണ്ടായിരുന്നവരും ശബ്‌ദംകേട്ട് നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് വിദേശത്താണ്. അസ്വാഭാവിക മരണത്തിന് മണിക്പൂർ പൊലീസ് കേസെടുത്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post