താമരശ്ശേരി: ഭാരത രാഷ്ട്രപതിയായി തെത്തെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് ബി ജെ പി താമരശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഓമശ്ശേരിയിൽ ആഹ്ലാദ പ്രകടനവും അനുമോദന യോഗവും നടത്തി.
പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഷാൻ കരിഞ്ചോല അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.
ഭാരതത്തിലെ കോടിക്കണക്കിന് അധസ്ഥിത വിഭാഗങ്ങളിൽപെട്ടവർക്കുള്ള അംഗീകാരമാണ് ദ്രൗപതി മുർമുവിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിജയം സർവ്വ രംഗത്തും ഭാരതത്തിന്റെ യശസ്സുയർത്തും.
സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ പ്രസംഗിച്ചു.
ടി.ശ്രീനിവാസൻ സ്വാഗതവും ഒ.പി. സാജു നന്ദിയും പറഞ്ഞു.
വത്സൻ മേടോത്ത്, പി.സി. പ്രമോദ്, ദേവദാസ് വി ,ജിതേഷ് എം.ബി, അരവിന്ദൻ എം.പി, ശിവദാസൻ .കെ പി രാമചന്ദ്രൻ.കെ.സി നേതൃത്വം നൽകി.
