Trending

ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദ്ദേശം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനേത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കാന്‍ വലിയ തുറ പൊലീസിനോട് ഉത്തരവിട്ടത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫിനെതിരേയും കേസെടുക്കും.

വിമാനത്തില്‍ വെച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ക്രൂരമായി മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post