Trending

ടി. ശിവദാസമേനോന്‍റെ മകൾ കല്യാണി കരുണാകരൻ നിര്യാതയായി


കൊച്ചി: അന്തരിച്ച മുൻ മന്ത്രി ടി. ശിവദാസമേനോന്‍റെ മകൾ കല്യാണി കരുണാകരൻ (66) നിര്യാതയായി. മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൈരളി ടി.വി ഡയറക്ടര്‍ അഡ്വ സി.കെ കരുണാകരൻ ഭർത്താവാണ്.

എറണാകുളം വിദ്യാനഗറിലെ വീട്ടില്‍ രാവിലെ 11 മുതല്‍ പൊതുദര്‍ശനം. തുടര്‍ന്ന് വൈകിട്ട് നാലിന് രവിപുരം ശ്‌മശാനത്തില്‍ സംസ്‌കരിക്കും. ശ്യാം കരുണാകരൻ (യു.എസ്.എ), ഡോ. ശിവ് കരുണാകരന്‍(യു.എസ്.എ ) എന്നിവർ മക്കളാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post