സ്‌കൂട്ടറില്‍ കടത്തിയ കുഴല്‍പ്പണമായി രണ്ടു പേരെ കൊടുവള്ളി പോലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മല്‍ മുഹമ്മദ് ഫാദില്‍ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാന്‍(18) എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറില്‍ ഒളിപ്പിച്ച 8,74,000 രൂപ പോലീസ് പിടിച്ചെടുത്തു. എസ് ഐ. എ പി അനൂപ്, സി പി ഒ മാരായ റഹീം, സുമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.
