Trending

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു


ആലപ്പുഴ നെടുമുടി നർബോനാപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ് മൽസ്യത്തൊഴിലാളി മരിച്ചു നെടുമുടി  15-ാം വാർഡിൽ തുരുത്തിൽച്ചിറ  T. ജോസഫ്  ആണ് മരിച്ചത്.പുലർച്ചെ വീടിനു മുന്നിലുള്ള റോഡിലേക്ക് നടക്കുമ്പോഴാണ്  പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റത്.  ഭാര്യ ബഹളം കൂട്ടിയതിനെ തുടർന്ന് മകൻ വന്ന് വള്ളത്തിന്റെ  തുഴയുപയോഗിച്ച് ലൈനിൽ നിന്നും ശരീരം വേർപെടുത്തി. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ മറ്റാർക്കും അപകടമുണ്ടായില്ല. മരക്കമ്പ് ഒടിഞ്ഞു വീണതാണ് ലൈൻ പൊട്ടിവീഴാൻ കാരണം. തൊഴിലുറപ്പ് തൊഴിലാളിയാണ് ഭാര്യ വൽസമ്മ  
T News

working in the field of advertising and printing

Post a Comment

Previous Post Next Post