അടൂർ: ഏനാത്ത് പുതുശ്ശേരിഭാഗത്ത് കത്തോലിക്ക പള്ളിക്ക് സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മ മൂന്നു പേർ മരിച്ചു. മടവൂർ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന സെലിറിയോയിലെ (KL 16 N 58 16) യാത്രക്കാരായ വലംപിരിപിള്ളി മഠത്തിൽ രാജശേഖരൻ ഭട്ടതിരി (66), ഭാര്യ ശോഭ (62), ഇവരുടെ മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്.
മാരുതി ബ്രസ (KL 24Q 5916) വാഹനത്തിൽ യാത ചെയ്തിരുന്ന ചടയമംഗലം അനസ് മൻസിൽ, അനസ് (26), മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ അജാസ് (25), പുനക്കുളത്ത് വീട്ടിൽ അഹമ്മദ് (23) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
