Trending

ഇടുക്കി ഏലപ്പാറയിൽ മണ്ണിടിച്ചിൽ; തൊഴിലാളി സ്ത്രീ മരിച്ചു


ഇടുക്കി: ഏലപ്പാറയിലെ കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിച്ചിലിൽ ഒരു മരണം. എസ്റ്റേറ്റിലെ തൊഴിലാളിയായ രാജുവിന്റെ ഭാര്യ ഭാഗ്യം (52) ആണ് മരിച്ചത്. ലയത്തിന് പുറകിലത്തെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.


ഇന്ന് പുലർച്ചെ അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്. ലയത്തിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് പുഷ്പയുടെ മേൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. പീരുമേട് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. പുഷ്പയുടെ കഴുത്തിന് താഴേക്ക് ശരീര ഭാഗം പൂർണ്ണമായും മണ്ണിനടിയിലായിരുന്നു.

ജോലിക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടയിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് വീട്ടിൽ പുഷ്പയുടെ ഭർത്താവും മക്കളും ഉണ്ടായിന്നുവെങ്കിലും ഇവർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിൽ ഇടവിട്ട് ശക്‌തമായ മഴ പെയ്‌തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലും താലൂക്ക് അടിസ്ഥാനത്തിലും കൺട്രോൾ റൂമുകൾ തുറന്നു. മണ്ണിടിച്ചൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുവാനും ക്യമ്പുകൾ തുറക്കുവാനും നിർദേശം നല്കി.

അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും
T News

working in the field of advertising and printing

Post a Comment

Previous Post Next Post