Trending

തെരുവുനായുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റ് വുമൺ മരിച്ചു


ഗു​രു​വാ​യൂ​ർ: തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന സ്ത്രീ മ​രി​ച്ചു. ക​ണ്ടാ​ണ​ശേ​രി ക​ല്ലു​ത്തി​പാ​റ തൈ​വ​ള​പ്പി​ൽ ഷീ​ല​യാ​ണ് (52) മ​രി​ച്ച​ത്. ക​ണ്ടാ​ണ​ശേ​രി പോ​സ്റ്റ് ഓ​ഫി​സി​ലെ താ​ത്ക്കാ​ലി​ക പോ​സ്റ്റ് വു​മ​ണാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​വ​ർ​ക്ക് വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. നാ​ല് പേ​രെ കൂ​ടി അ​ന്ന് നാ​യ്​ ക​ടി​ച്ചി​രു​ന്നു. ഷീ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് വാ​ക്സി​ൻ എ​ടു​ത്ത ശേ​ഷം സ​ഹോ​ദ​രി​യു​ടെ വേ​ലൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​ത്. അ​വി​ടെ വെ​ച്ചാ​ണ്​ മ​രി​ച്ച​ത്.

തൈ​വ​ള​പ്പി​ല്‍ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ​യും ശാ​ര​ദ​യു​ടേ​യും മ​ക​ളാ​ണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post