മരണം പതിയിരിക്കുന്ന പൊതു നിരത്തുകൾ. ഞാനോ നിങ്ങളോ അതോ നമുക്ക് വേണ്ടപ്പെട്ടവരോ കരാറുകാരുടേയും, ഉദ്യോഗസ്ഥ വർഗ്ഗത്തിന്റെ കഴിവ് കേടിനു ഇരകൾ ആയേക്കാം.
പ്രബുദ്ധത നടിക്കുന്ന നാം നികുതി നൽകുന്നതും ഉദ്യോഗസ്ഥ വർഗ്ഗത്തെ തീറ്റി പോറ്റുന്നതും നമ്മുടെയും നമുക്ക് വേണ്ടപ്പെട്ടവരുടെയും ജീവൻ അപകടപ്പെടുത്തുവാൻ വേണ്ടി ആണൊ?
പ്രതികരണ ശേഷി നഷ്ടം ആയ ഒരു സമൂഹം ആകാതെ അർഹിച്ചത് ഒന്നു ചേർന്ന് നിന്നു നടിപ്പിലാക്കിയെടുക്കുവാൻ ത്രാണി ഇല്ലാത്ത സമൂഹം ആയി മാറുന്നിടത്തു അഴിമതിയും കെടു കാര്യസ്ഥതയും വർദ്ധിക്കും.
പൊതു നിരത്തുകൾ ഉപയോഗപ്പെടുത്തുന്നവർ ശ്രദ്ധിക്കുക, ആരോഗ്യത്തോടെ ഇരിക്കുന്ന ഓരോ മലയാളിയെയും മരണത്തിലേക്ക് തള്ളി വിടുവാൻ നമുക്കിടയിലെ കാലന്മാർ ആയി ഇവർ നമുക്കിടയിൽ ഉണ്ട്.
(ഉദാഹരണത്തിന് ദേശീയ പാതയിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെ യാത്ര ചെയ്യുക)
പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങും പോലെ ആണ് നികുതി നൽകി നാം ഇവരെ തീറ്റി പോറ്റുന്നത്. ഒരു ജീവൻ പൊലിഞ്ഞാൽ മാത്രമേ ഇവർ കണ്ണ് തുറക്കു... യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, ജീവൻ നമ്മുടേതാണ്.
