Trending

ഇടുക്കിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു; ഒരാള്‍ മരിച്ചു


മൂന്നാര്‍: ഇടുക്കിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.

 മൂന്നാര്‍ ലക്ഷ്മി എസ്‌റ്റേറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രി കനത്ത മഴയ്ക്കിടെയാണ് അപകടം. ഒറ്റക്ക് താമസിക്കുന്ന 75കാരനാണ് ദാരുണാന്ത്യം.

 ആര്‍ കെ ഭണ്ഡാരം ആണ് അപകടത്തില്‍ മരിച്ചത്.
വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകും വഴിയാണ് ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീണത്. മകന്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മണ്ണിടിഞ്ഞു വീണതായി ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം പുറത്തെടുത്തു അടിമാടി ആശുപത്രിയിലേക്ക് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post