കോയമ്പത്തൂർ: പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സംഭവത്തിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് കൊടുവായൂർ സ്വദേശിയുടെ വീട്ടിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് പൊള്ളാച്ചി കുമരൻ നഗർ സ്വദേശി യൂനിസ് - ദിവ്യ ദമ്പതികളുടെ കുഞ്ഞിനെ കാണാതാവുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ പെട്ടന്ന് കണ്ടെത്താനായത്. പ്രതികളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
