വർഷങ്ങളായുള്ള കൽപ്പറ്റ ബൈപാസ് പ്രശ്നം ജൂണ്‍ നാലിന് ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വയനാട് ജില്ലയിലെ ഡി.ഐ.സി.സി യോഗത്തിലെ പ്രധാന അജണ്ടയായിരുന്നു. കല്‍പ്പറ്റ ബൈപാസിന്‍റെ പ്രവൃത്തി നീണ്ടുപോകുന്നത് ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നത് യോഗത്തില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം കുഴികള്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആറ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കണമെന്നതും ഉള്‍പ്പെടെ കര്‍ശന നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്
